SPORTS
വനിതാ ട്വന്റി20 ലോകകപ്പ് ഫൈനൽ; ഓസ്ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ

ലണ്ടൻ∙ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ. ടൂർണമെന്റിൽ 7–ാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ സ്വന്തം മണ്ണിൽ രണ്ടാം കിരീടമെന്ന നേട്ടമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. മത്സരം ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി 8 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ബെത് മൂണി, ആഷ്‌ലി ഗാർഡ്നർ, എലിസ് പെറി തുടങ്ങി മിന്നും ഫോമിലുള്ള സീനിയർ താരങ്ങളാണ് ഓസീസിന്റെ കരുത്ത്. മറുവശത്ത് എമി ജോൺസ്, നാറ്റ് സിവർ ബ്രെന്റ്, ഹീതർ നൈറ്റ് തുടങ്ങി പവർ ഹിറ്റർമാർക്കു പഞ്ഞമില്ലാത്ത ടീമാണ് ഇംഗ്ലണ്ടിന്റേത്.
Source link


