അക്കാര്യം മമ്മൂട്ടിയും മോഹൻലാലും പരസ്യമായി പറയട്ടെ, ശ്വേത മേനോന്റെ വാക്കുകളിൽ വിശ്വാസമില്ലെന്ന് അൻസിബ

തിരുവനന്തപുരം: രാജി വയ്ക്കേണ്ടെന്ന് മമ്മൂട്ടിയും മോഹൻലാലും പറഞ്ഞെന്ന ശ്വേത മേനോന്റെ അവകാശവാദത്തിന് മറുപടിയുമായി അൻസിബ ഹസൻ. ശ്വേത മേനോന്റെ വാക്കുകളിൽ വിശ്വാസമില്ലെന്ന് അൻസിബ പറഞ്ഞു. അങ്ങനെ വിശ്വസിക്കണമെങ്കിൽ മമ്മൂക്കയും ലാലേട്ടനും പരസ്യമായി വന്ന് പറയട്ടെയെന്നും അൻസിബ വ്യക്തമാക്കി. ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര പൊലീസിന് മൊഴി നൽകാനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
രമേഷ് പിഷാരടിയല്ല എന്നോട് മാപ്പെഴുതി തരണമെന്ന് ആവശ്യപ്പട്ടതെന്നും അൻസിബ പറഞ്ഞു. അമ്മ സംഘടയിലെ തർക്ക പരിഹാരത്തിന് രമേഷ് പിഷാരടി എന്നോട് സംസാരിക്കുകയും അവർ പറഞ്ഞതിൻ പ്രകാരം മാപ്പിന്റെ കാര്യം സംസാരിക്കുകയുമായിരുന്നു. എന്നോട് മാപ്പെഴുതിത്തരണമെന്ന് പറഞ്ഞത് എതിർകക്ഷികളാണ്. ഞാൻ സംസാരിക്കുമ്പോൾ ആ സമയത്ത് അവർ എന്ന വാക്ക് ചേർത്തിരുന്നില്ല. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും അൻസിബ ചൂണ്ടിക്കാട്ടി.
നേരത്ത, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും മമ്മൂട്ടിയും മോഹൻലാലും പറഞ്ഞതായി സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്വേത മേനോൻ അവകാശപ്പെട്ടിരുന്നു. എന്നോടൊപ്പം നിന്നതിന് മമ്മുക്കയ്ക്കും ലാലേട്ടനും നന്ദി പറയുന്നു. രാജി വയ്ക്കരുതെന്നും എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പോരാടണമെന്നും അവർ പറഞ്ഞു. എനിക്കൊപ്പം നിന്ന , ഈ പോരാട്ടം പൊരുതേണ്ടതാണെന്ന് വിശ്വസിക്കുന്ന അമ്മയിലെ എല്ലാ അംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ശ്വേത മേനോൻ കുറിച്ചു.
Source link
NEWS
Read News
Read News✅


