LIFESTYLE
ആരും കൊതിച്ചുപോകും: പച്ചപ്പിനുള്ളിലെ വീട്; വീടിനുള്ളിൽ വീണ്ടും പച്ചപ്പ്!

പ്രവാസികൾ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയവും ഭാവനയും പണവും നിക്ഷേപിക്കുന്ന കാര്യമാണ് നാട്ടിലെ വീടുപണി. ദീർഘകാലമായി ഗൾഫിൽ ജോലിചെയ്യുന്ന അഭിലാഷ് നാട്ടിൽ വീടുപണി തുടങ്ങിയപ്പോൾ കൃത്യമായി ഹോംവർക്ക് ചെയ്തിരുന്നു. ഗൾഫിൽ പലപ്പോഴും കാണാൻ ഏറ്റവും ബുദ്ധിമുട്ട് സ്വാഭാവികമായ പച്ചപ്പാണ്. നാട്ടിലേക്കുള്ള മടങ്ങിവരവിൽ ആ കുറവ് നികത്താനാണ് പച്ചപ്പിൽ പൊതിഞ്ഞു വീടൊരുക്കിയത്. 10 സെന്റിൽ 3300 സ്ക്വയർഫീറ്റിൽ ട്രോപ്പിക്കൽ ഡിസൈനിലാണ് വീട് നിർമിച്ചത്. നിറയെ പച്ചപ്പിലേക്കാണ് വീട് സ്വാഗതം ചെയ്യുന്നത്. ചുറ്റിലും ഫലവൃക്ഷങ്ങൾ തണലും പച്ചപ്പും വിരിക്കുന്നു. അതിനിടയിൽ മറഞ്ഞിരിക്കുംവിധമാണ് വീടിന്റെ സ്ഥാനം. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ഭംഗി.ഇന്റീരിയർ തീം പ്രകാരം ഫർണിച്ചർ പൂർണമായും കസ്റ്റമൈസ് ചെയ്തു. വീടിന് പുറത്തുമാത്രമല്ല അകത്തും പച്ചത്തുരുത്തുകൾ ധാരാളമായി നൽകി. പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെയും സ്ലൈഡിങ്-ഫോൾഡിങ് ഡോർ തുറന്നാൽ ഒരു പച്ചത്തുരുത്ത് കാണാം. വിശാലമായ ഒരു കോർട്യാർഡാണ് ഈ വീടിന്റെ ആത്മാവ്. ഇതിനുചുറ്റുമാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. വീടിനുള്ളിൽ മറ്റൊരു പച്ചത്തുരുത്ത് ഒരുക്കിയിരിക്കുകയാണ് ഇവിടെ. ഇന്റീരിയറിൽ കടുംനിറങ്ങൾ ബോധപൂർവം ഒഴിവാക്കി. ഫ്ളോറിലും ഫർണിച്ചറിലും എർത്തി ടോൺ പ്രതിഫലിക്കുന്നു. കോർട്യാർഡ് കഴിഞ്ഞാൽ ഉള്ളിലെ ഇടങ്ങളെ കൂട്ടിയിണക്കുന്ന പാസേജാണ് താരം. മൊറോക്കൻ ടൈൽസ് വിരിച്ചാണ് പാസേജ് ഒരുക്കിയത്. പാസേജിന്റെ ഒരറ്റത്ത് ഫൗണ്ടനുള്ള വാട്ടർബോഡി നൽകി. ഇവിടെ മുകളിൽ സ്‌കൈലൈറ്റുമുണ്ട്. സ്‌റ്റെയറിന്റെ ഡബിൾഹൈറ്റ് സ്‌പേസിൽ ഒരു ജാതിമരം നട്ടു. അതിനെ ചുറ്റിയാണ് സ്‌റ്റെയറിന്റെ പടികൾ ഒരുക്കിയത്.വീട്ടിലെ ഏറ്റവും ഭംഗിയുള്ള മറ്റൊരിടം അപ്പർ ലിവിങ്ങാണ്. എല്ലാവരും ചെയ്യുന്നതുപോലെ ഇവിടെ ടിവി യൂണിറ്റ് വച്ചിട്ടില്ല. ഒരു ഭിത്തി കുടുംബാംഗങ്ങളുടെ ഫോട്ടോസ് വച്ച് ഫോട്ടോവോളാക്കി. ബേവിൻഡോ സീറ്റിങ്ങും ഇവിടം അലങ്കരിക്കുന്നു.
Source link
CINEMA
CINEMA


