LIFESTYLE

ഇ റിക്ഷകളുടെ പ്രവർത്തനം നിർത്തിച്ച ചൈനീസ് ആപ്പുകളെ പൂട്ടി,​ പ്ളേ‌സ്റ്റോറിൽ നിന്നടക്കം നീക്കം ചെയ്‌തു

ഇ റിക്ഷകൾ,​ ബ്‌ളൂടൂത്ത് ഉപയോഗിച്ച് വഴിയിൽ നിർത്തുന്ന ചൈനീസ് ആപ്പുകളെ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക വിദ്യ മന്ത്രാലയമാണ് നിർദ്ദേശിച്ചതെന്ന് വകുപ്പ് സെക്രട്ടറി എസ് കൃഷ്‌ണൻ അറിയിച്ചു.

BAT-BMS, Epoch Li-0n എന്നീ ആപ്പുകളെയാണ് പ്‌ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും നീക്കുന്നതിന് നിർദ്ദേശിച്ചത്. ഫോണിൽ ആപ്പ് വഴി ബ്ളൂടൂത്ത് ഉപയോഗിച്ച് ഇ റിക്ഷകളെ നിയന്ത്രിച്ചിരുന്ന ഈ ആപ്പുകൾ വഴി നിരവധിപേർ വഴിയിലൂടെ പോകുന്ന ഇത്തരം വാഹനങ്ങളെ നിർത്തി. ഇതിന്റെ പ്രാങ്ക് വീഡിയോകൾ പുറത്തുവന്നതോടെയാണ് നടപടി കടുപ്പിച്ചത്. വണ്ടികൾ നീങ്ങുന്നതിനിടെ പെട്ടെന്ന് അതിന്റെ വൈദ്യുതിബന്ധം ആപ് വഴി വേർപെടുത്തുന്നത് യാത്രക്കാരുടെ സുരക്ഷയെയും ബാധിച്ചിരുന്നു. വിലകുറവുള്ള ഇത്തരം വാഹനങ്ങളിലെ സുരക്ഷയെ സംബന്ധിച്ചും ഇതോടെ ചോദ്യമുയർന്നു.

രണ്ട് ആപ്പുകളും ഇ റിക്ഷകളിലെ വോൾട്ടേജ്, കറന്റ്, താപനില, ചാർജിംഗ് സൈക്കിൾ, ബാറ്ററി ഹെൽത്ത് എന്നിവയൊക്കെ വെറുമൊരു മൊബൈൽ ഉപയോഗിച്ച് നിയന്ത്രിക്കാൻ അനുവദിച്ചിരുന്നു. ബാറ്ററിയുടെ ഡിസ്‌ചാർജ് ഫംഗ്‌ഷൻ ഓൺ ആക്കണോ ഓഫ് ആക്കണോ എന്നുവരെയും ഇവകൊണ്ട് തീരുമാനിക്കാമായിരുന്നു.

ഇന്ത്യയിൽ വിറ്റിരുന്ന പല ജനപ്രിയ ഇ-റിക്ഷ, ഇരുചക്ര വാഹനങ്ങൾ ചൈനീസ് ബാറ്ററി മാനേജ്‌മെന്റ് സംവിധാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഒരു പാസ്‌വേർഡ് സുരക്ഷപോലും നൽകാതെയാണ് അവ അയച്ചിരുന്നത്. ഇതിന്റെ ഫലമായി ഇവയുടെ 10 മുതൽ 15 മീറ്റർ ദൂരംവരെ നിന്നിരുന്ന ആർക്കും ബ്ളൂ‌ടൂത്ത് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാമെന്നായി. അതും അവ വാങ്ങിയ ഉടമ അറിയാതെ. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ ഇവ നിർത്തുന്ന പ്രാങ്ക് ട്രെൻഡ് ആയതോടെയാണ് പ്രശ്നം രൂക്ഷമായത്.


Source link

Back to top button