NEWS

പുലർച്ചെ അരുവിക്കരയിൽ വൈദ്യുതി തടസം, തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുടങ്ങി, വെള്ളം കരുകി ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്

അരുവിക്കര ഡാം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ജലവിതരണം നടത്തുന്ന വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലെ ജലശുദ്ധീകരണശാലയിൽ പുലർച്ചെ നാല് മണിമുതൽ വൈദ്യുതി തടസം നേരിട്ടു. ഇതോടെ പാളയം വാട്ടർഅതോറിറ്റി സെക്ഷൻ ഓഫീസിന് കീഴിൽ വരുന്ന നഗരത്തിലെ ഭാഗങ്ങളിൽ കുടിവെള്ളവിതരണം നിന്നു. കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി അറിയാൻ കഴിഞ്ഞെന്നും നിലവിൽ രാവിലെ 6.30 മുതൽ പമ്പിംഗ് ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.

അരുവിക്കരയിൽ നിന്നും പമ്പിങ് തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ജലവിതരണം സാധാരണഗതിയിൽ എത്താൻ കൂടുതൽ സമയം എടുക്കും. അതിനാൽ ഉപഭോക്താക്കൾ നിലവിൽ ലഭിച്ചിരിക്കുന്ന വെള്ളം കരുതി ഉപയോഗിക്കണമെന്ന്‌ വാട്ടർ അതോറിറ്റിയിൽ നിന്നും മുന്നറിയിപ്പ് നൽകി.


Source link
NEWS

Back to top button