NEWS

ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്പ്; മരണം 2,000 കവിഞ്ഞു, ചൂട് ഇനിയുമുയരും


പാരിസ് ∙ ഉഷ്ണതരംഗംമൂലം കടുത്തചൂടിൽ ഉരുകി യൂറോപ്യൻരാജ്യങ്ങൾ. അത്യുഷ്ണം മൂലം വിവിധരാജ്യങ്ങളിൽ മരണം 2,000 കവിഞ്ഞു. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതോടെ യൂറോപ്പിൽ പ്രതിരോധനടപടികളും മുൻകരുതലുകളും ശക്തമാക്കി.ഫ്രാൻസിന്റെ തെക്കൻ മേഖലയിൽ ഓഡ്, ഇറോ പ്രവിശ്യകളിൽ 2200 ഏക്കറിൽ കാട്ടുതീ പടർന്നു. ആയിരങ്ങളെ ഒഴിപ്പിച്ചു. തൊട്ടടുത്ത ചൊവ്വാഴ്ച പടർന്ന മാർസേയിൽ കാട്ടുതീ അണച്ചതിനു പിന്നാലെയാണിത്. ഗ്രീസിൽ കാട്ടുതീയിൽ 2 പേർ മരിച്ചു. വിവിധ രാജ്യങ്ങളിൽ ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കനത്തചൂടിൽ പാളങ്ങൾ വിണ്ടതോടെ ട്രെയിൻ ഗതാഗതം ചിലയിടങ്ങളിൽ മുടങ്ങി. വൈദ്യുതിമുടക്കം സാധാരണ ജനജീവിതം ദുസ്സഹമാക്കി. ഇന്നലെ ഹംഗറി, സ്ലോവേക്യ തുടങ്ങിയ രാജ്യങ്ങളിൽ 41 ഡിഗ്രിക്കു മുകളിൽ താപനിലയായി.


Source link

Back to top button