BUSINESS
‘സൂചി കുത്താൻ ഇടം കിട്ടിയപ്പോൾ’; റഷ്യൻ എണ്ണയുടെ മഹാപ്രവാഹം ഇന്ത്യയിലേക്ക്, വമ്പൻ കച്ചവടം എത്രനാൾ?

യു.എസ് ഉപരോധം കാരണം മുടങ്ങിക്കിടന്ന റഷ്യൻ ഇന്ധന ഇറക്കുമതി ഇന്ത്യ വർധിപ്പിക്കാൻ പശ്ചിമേഷ്യൻ യുദ്ധം ഒരു കാരണമായി മാറുകയാണ്. യു.എസ് ഇളവിലൂടെ കിട്ടിയ അവസരം മുതലെടുത്ത് സർവ്വകാല ഉയരത്തിലേക്കാണ് ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് എത്തി നിൽക്കുന്നത്. ഇത് താൽക്കാലികമായ ഒരു ട്രെൻഡായിരിക്കുമോ? അതോ റഷ്യയിലെ ഇന്ത്യയുടെ പ്രിയപ്പെട്ട ക്രൂഡ് വീണ്ടും ഇവിടേക്ക് പ്രവഹിക്കുമോ? ഹോർമുസ് കടലിടുക്ക് എന്ന ഒരു എക്സ് ഫാക്ടറാണ് റഷ്യയുടെ ഇന്ത്യയുമായുള്ള ക്രൂഡ് ബിസിനസിൽ നിർണായകമാകുന്നത്റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ 2022 ഫെബ്രുവരി മുതലാണ് ഇന്ത്യയിലേക്ക് കൂടുതലായി റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നടന്നത്. ഇക്കാലയളവിൽ പ്രതിദിനം 2.5 ദശലക്ഷം ബാരലുകളാണ് ഇന്ത്യയിലെത്തിക്കൊണ്ടിരുന്നത്. ഇത് ഭാരതത്തിന്റെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 50% എന്ന നിലയായിരുന്നു. എന്നാൽ നിലവിൽ പഴയ ഡിസ്കൗണ്ട് ലഭിക്കുന്നില്ലെങ്കിൽപ്പോലും ഇതിനേക്കാൾ വലിയ പർച്ചേസാണ് ഇന്ത്യ നടത്തുന്നത്. ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം മാത്രം ആകെ 240 ദശലക്ഷം റഷ്യൻ എണ്ണയാണ് ഇന്ത്യയിലെത്തിയത്. ഇത് ഇന്ത്യയിലേക്ക് അടുത്തിടെയായി രണ്ടാമതായി ഉയർന്ന ക്രൂഡ് ഇറക്കുമതി നടത്തുന്ന യു.എ.ഇയുടെ 58 ദശലക്ഷം ബാരലിനേക്കാൾ ഏകദേശം നാല് മടങ്ങ് അധികമാണ്എന്നാൽ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുമോ എന്നതാണ് ചോദ്യം. യു.എസ് ഇറാൻ യുദ്ധം അവസാനിക്കുകയും, ഹോർമുസ് പൂർണമായും തുറക്കുകയും ചെയ്യുന്നത് ഇന്ത്യയുമായുള്ള ഇന്ധന ബിസിനസിൽ റഷ്യയ്ക്ക് തിരിച്ചടിയാണ്. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് കൂടുതൽ സാമീപ്യമുള്ളത് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റ് മേഖലയ്ക്കാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് റഷ്യൻ ഇന്ധനത്തിനുള്ള ഇളവ് യു.എസ് താൽക്കാലികമായി ഒഴിവാക്കിയത്. യുദ്ധം അവസാനിക്കുന്നതോടെ ഇത് വീണ്ടും യു.എസ് വിലക്ക് റഷ്യൻ എണ്ണയ്ക്ക് മേൽ ബാധകമാകാം. ഇങ്ങനെ സംഭവിച്ചാലും ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഇറക്കുമതി കുറയും. അതേ സമയം, പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി വിജയകരമായി വൈവിദ്ധ്യവൽക്കരിച്ചതായി ഷിപ് ട്രാക്കിങ് സ്ഥാപനമായ കെപ്ലർ വിലയിരുത്തുന്നു. ഇതിലൂടെ ക്രൂഡ് ഓയിൽ ഇക്കണോമിക്സ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചതായും കെപ്ലർ റിപ്പോർട്ട് പറയുന്നു. ചുരുക്കത്തിൽ തടസ്സമില്ലാതെ, യു.എസ് ഇടപെടൽ ഉണ്ടായാൽ അതു വരെ ഇന്ത്യ റഷ്യൻ ക്രൂഡ് ഇറക്കുമതി ഉയർന്ന തോതിൽ തുടരാനാണ് സാധ്യത. ഇന്ത്യ നിലവിൽ നാല്പതോളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി നടത്തുന്നുണ്ടെങ്കിലും വലിയ തോതിൽ ഇറക്കുമതി നടത്തുമ്പോൾ ലാഭം ലഭിക്കുന്നത് റഷ്യൻ എണ്ണയിലൂടെയാണ്. ഇപ്പോഴും കൂടിയ ഡിസ്കൗണ്ട് റഷ്യൻ ഇന്ധനത്തിനാണ് എന്നതാണ് കാരണം
Source link


