NEWS
വ്യാജകരാർ കെണിയിൽ എല്ലാം നഷ്ടപ്പെട്ട് അജീഷ്; 40 കാരന് നഷ്ടമായത് 6.25 ലക്ഷം ശമ്പളമുള്ള ജോലിയും സ്വത്തും

കൊച്ചി ∙ യുഎസ് പ്രതിരോധവകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാണിച്ചു 700 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി വെങ്കിട്ട വെങ്കിടിനെ ആദ്യമായി പരിചയപ്പെടുമ്പോൾ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അജീഷ് രാമചന്ദ്രനു ദുബായിലെ മുൻനിര ഐടി കമ്പനിയിൽ മാസം 25,000 ദിർഹം (6.25 ലക്ഷം രൂപ) ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. മികച്ച വിദ്യാഭ്യാസമുള്ള അജീഷിന് അന്നു ഭാര്യയും മകളുമടങ്ങുന്ന സന്തോഷമുള്ള കുടുംബമുണ്ടായിരുന്നു. നാട്ടിൽ 200 ആടുകളുള്ള ഫാമുണ്ടായിരുന്നു. മുന്തിയ ഇനം കാറുമുണ്ടായിരുന്നു. വിപിവിവിയുടെ കെണിയിൽ വീണ് 2 വർഷം കഴിഞ്ഞപ്പോൾ തന്റെ നാൽപതാം വയസ്സിൽ ഇതെല്ലാം അജീഷിനു നഷ്ടപ്പെട്ടു. വിപിവിവി ഇന്ത്യയിൽ നിർമിക്കുന്ന 129 ടൗൺ ഷിപ്പുകളിൽ ബാർ നടത്താനുള്ള ‘അവകാശം’ വാഗ്ദാനം ചെയ്താണു അജീഷിന്റെ ജീവിതം തന്നെ വിപിവിവി കൊള്ളയടിച്ചത്.എല്ലാംപോയപ്പോൾ അജീഷിന്റെ സൗമ്യത നഷ്ടപ്പെട്ടു, പെരുമാറ്റം പരുഷമായി. മറ്റുള്ളവരുടെ മുന്നിൽ വച്ച് വെങ്കിട്ട വെങ്കിടിനെ അക്രമിക്കുമെന്ന ഘട്ടമെത്തിയപ്പോൾ 34 ലക്ഷം രൂപ നൽകി അജീഷിനെ വിപിവിവി ഒഴിവാക്കി. അതുമായി വിദേശത്തേക്കു പോയ അജീഷിനിപ്പോൾ നാടുമായി ഒരു ബന്ധവുമില്ല.
Source link


