വൈദ്യുതി നിയന്ത്രണത്തിന് കാരണം എൽനിനോ: മന്ത്രി സണ്ണിജോസഫ്

തിരുവനന്തപുരം:എൽനിനോ പ്രതിഭാസം കാരണമാണ് സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നിരുക്കുന്നതെന്ന് ചട്ടം 300അനുസരിച്ച് നിയമസഭയെ അറിയിച്ച് മന്ത്രി സണ്ണിജോസഫ്.
എൽനിനോ കാരണം സംസ്ഥാനത്ത് മഴ കുറഞ്ഞു.അതോടെ അണക്കെട്ടുകളിലേക്ക് വെള്ളംവരുന്നത് കുറഞ്ഞു.അതുമൂലം വൈദ്യുതി ഉൽപാദനവും കുറയ്ക്കേണ്ടിവന്നു.വേനൽക്കാലത്തുണ്ടായ വൈദ്യുതി കമ്മി നികത്താൻ അയൽസംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കടംവാങ്ങിയിരുന്നു.ഇൗ വൈദ്യുതി ജൂണിൽ മഴക്കാലം തുടങ്ങുന്നതോടെ തിരിച്ചുകൊടുക്കാമെന്നായിരുന്നു കരാർ.ജൂൺ മുതൽ മഴ കിട്ടുമെന്നും അണക്കെട്ടുകൾ നിറയുമെന്നും ആയിരുന്നു പ്രതീക്ഷ.എന്നാൽ എൽനിനോ ഇതെല്ലാം തെറ്റിച്ചു.മഴവന്നില്ലെങ്കിലും വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കാതിരിക്കാനാവില്ല.പ്രതിദിനം 6.58 മില്യൺ യൂണിറ്റ് വൈദ്യുതിയാണ് മടക്കി നൽകേണ്ടതായിട്ടുള്ളത്. ഇത്തരത്തിൽ ഇൗ വർഷം സെപ്തംബർ മാസം വരെ വൈദ്യുതി തിരിച്ചുകൊടുത്തുകൊണ്ടിരിക്കണം.ഇതാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനിടയാക്കിയത്. ഏകദേശം 7475 മില്യൺ യൂണിറ്റ് വൈദ്യുതി പുറത്തു നിന്ന് വാങ്ങേണ്ടി വരുന്നു.870 മില്യൺ യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമാണ് അണക്കെട്ടുകളിലുള്ളത്. കഴിഞ്ഞവർഷം ഇതേ സമയത്ത് ഇത് 2475 മില്യൺ
യൂണിറ്റായിരുന്നു.
Source link
NEWS


