AUTO
പെട്രോളിന് പകരക്കാരൻ; ബ്രസീലിനും അമേരിക്കയ്ക്കും പിന്നാലെ ഇന്ത്യയും കുതിക്കുന്നു

പെട്രോളിനും ഡീസലിനും പകരം എങ്ങനെ ജൈവഇന്ധനങ്ങള്‍ ഉപയോഗിക്കാമെന്ന അന്വേഷണത്തിന്റെ പാതയിലാണ് ഇന്ത്യ. പെട്രോളിൽ എഥനോള്‍ കലര്‍ത്തുന്ന പദ്ധതി പുരോഗമിക്കുമ്പോള്‍ എഥനോള്‍ ഉത്പാദനത്തിലും ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. അപ്പോഴും ഇന്ത്യയിലെ എഥനോളിന്റെ സാമ്പത്തികശാസ്ത്രം ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഇതിനു പിന്നില്‍ അസംസ്കൃത വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നത്, പ്ലാന്റുകളുടെ വലിപ്പം, എന്‍ജിനീയറിങ് മികവ്, പാരമ്പര്യ വ്യവസായങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ട്.മുന്നില്‍ ബ്രസീലും അമേരിക്കയുംരാജ്യാന്തരതലത്തില് ഏറ്റവും കുറഞ്ഞ ചിലവില്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നത് ബ്രസീലാണ്. അതിന് പിന്നില്‍ അമേരിക്കയും മൂന്നാമത് ഇന്ത്യയുമാണുള്ളത്. അതുകൊണ്ട് സാങ്കേതികവിദ്യയുടെ അഭാവം കൊണ്ടാണ് ഇന്ത്യ പിന്നിലായിപ്പോയതെന്ന് അര്‍ഥമില്ല. പകരം പതിറ്റാണ്ടുകളായി വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉയര്‍ന്നുവന്ന വ്യവസായങ്ങളാണ് നമ്മുടെ നാട്ടില്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. എഥനോളിന്റെ ആവശ്യം ഇനിയും കൂടുമ്പോള്‍ പ്ലാന്റുകളുടെ ഉത്പാദനക്ഷമതയും എന്‍ജിനീയറിങ് മികവുമെല്ലാം വിപണിയിലെ മത്സരശേഷി നിര്‍ണയിക്കുന്നതില്‍ പ്രധാനമായിമാറും.ബ്രസീലും അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രധാന വ്യത്യാസം ആരംഭിക്കുന്നത് അസംസ്കൃത വസ്തുക്കളില്‍ നിന്നാണ്. ബ്രസീലില്‍ കരിമ്പും അമേരിക്കയില്‍ ചോളവും ഉപയോഗിച്ചാണ് ഭൂരിഭാഗം എഥനോളും നിര്‍മിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അരി, മക്കച്ചോളം, കേടുവന്നഭക്ഷ്യധാന്യം എന്നിങ്ങനെ വ്യത്യസ്ഥ അസംസ്കൃതവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതും എഥനോളിന്റെ ഉത്പാദനചിലവിനെ സ്വാധീനിക്കുന്നു. ബ്രസീലിലും അമേരിക്കയിലും വന്‍കിട പ്ലാന്റുകളിലാണ് എഥനോള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് താരതമ്യേന ചെറിയ പ്ലാന്റുകളിലാണ് നടക്കുന്നത്. വലിയ പ്ലാന്റുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഉത്പാദനച്ചിലവ് നിയന്ത്രിക്കാന്‍ സാധിക്കുന്നു. പ്ലാന്റുകളുടെ വലിപ്പം കൂട്ടുന്നതിലും എന്‍ജിനീയറിങ് മികവ് മെച്ചപ്പെടുത്തുന്നതിലുമാണ് ഇന്ത്യയുടെ ഭാവി സാധ്യതകളെന്നാണ് കൃഷ്ണ മോഹന്‍ പുവ്വാട പറയുന്നത്. എഥനോളിന്റെ വരവ് 2023ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു 20% എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വില്പനയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ 15 നഗരങ്ങളിലും പിന്നീട് 2030നുള്ളില്‍ രാജ്യമെമ്പാടും എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ഈ ലക്ഷ്യം 2025 ഏപ്രില്‍ ഒന്നിലേക്ക് പുനര്‍നിശ്ചയിക്കുകയും ചെയ്തു.
Source link


