CINEMA

ഹോട്ടൽ മേഖലയ്ക്ക് ജി​.എസ്.ടി​. ആനുകൂല്യം: കേന്ദ്ര ധനമന്ത്രി​ക്ക് നി​വേദനം നൽകി​


ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ചേർന്ന് നിവേദനം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കൈമാറുന്നു,

കൊച്ചി​: ഹോട്ടൽ, റസ്റ്റോറന്റ് മേഖലയ്ക്ക് ജി.എസ്.ടി. ഇളവുകളും എം.എസ്.എം.ഇ ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം, തമി​ഴ്നാട്, കർണാടക സംസ്ഥാനങ്ങളി​ലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമന് നിവേദനം നൽകി.

ചെന്നൈയിൽ നടന്ന കൂടിക്കാഴ്ചയിൽ കോമ്പോസിഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്നും, ജി.എസ്.ടി. റഗുലർ സ്‌കീം തി​രഞ്ഞെടുത്തവർക്ക് ഇൻപുട് ടാക്‌സ് സൗകര്യവും ഹോട്ടൽ മേഖലയ്ക്ക് എം.എസ്.എം.ഇ. ആനുകൂല്യങ്ങളും നൽകണമെന്ന് ഭാരവാഹികൾ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ചർച്ചയിൽ പങ്കെടുത്തു.


Business ⏭️

Back to top button