AUTO
ടാറ്റയുടെ രാജകീയ തിരിച്ചുവരവ്; സിയേറ ഇവി വിപണിയിൽ, വില 18.79 ലക്ഷം രൂപ മുതൽ!

കാത്തിരിപ്പിന് വിരാമമിട്ട് സിയേറ ഇവിയെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. 18.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സിയേറയുടെ പെട്രോൾ/ഡീസൽ പതിപ്പ് പുറത്തിറങ്ങി വെറും ഏഴ് മാസത്തിന് ശേഷമാണ് ഇവി എത്തുന്നത്. ഇവി എസ്യുവി സെഗ്മെന്റിൽ മഹീന്ദ്ര ബിഇ 6, മാരുതി സുസുക്കി ഇ വിറ്റാര, വിൻഫാസ്റ്റ് VF6, ഹ്യുണ്ടേയ് ക്രെറ്റ ഇലക്ട്രിക്, എംജി ഇസഡ്എസ് ഇവി എന്നിവർക്ക് കടുത്ത വെല്ലുവിളിയായാവും സിയേറ ഇവിയുടെ വരവ്.കരുത്തും പെർഫോമൻസുംടാറ്റ ഹാരിയർ ഇവിക്ക് അടിത്തറയൊരുക്കുന്ന അതേ Acti.ev+ ആർക്കിടെക്ചറിലാണ് സിയേറ ഇവിയും നിർമിച്ചിരിക്കുന്നത്. 63kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. രണ്ട് ബാറ്ററികൾക്കുമൊപ്പം റിയർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും. എന്നാൽ വലിയ ബാറ്ററി പാക്കിനൊപ്പം കമ്പനി ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും നൽകുന്നുണ്ട്. 504 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്ന എഡബ്ല്യുഡി പതിപ്പിന് ‘ബൂസ്റ്റ് മോഡ്’ എനേബിൾ ചെയ്താൽ വെറും 5.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാനാകും. ഓഫ് റോഡിങ്ങിനായി ആറ് ടെറൈൻ മോഡുകൾ, ലോ-സ്പീഡ് ക്രൂസ് കൺട്രോൾ, അടിഭാഗത്തെ കാഴ്ച്ച കൂടി നൽകുന്ന 540 ഡിഗ്രി ക്യാമറ എന്നിവയും ഇതിലുണ്ട്.മികച്ച റേഞ്ചും അതിവേഗ ചാർജിങ്ങുംകാഴ്ച്ചയിൽ സിയേറയുടെ ഐസിഇ (ICE) പതിപ്പിന് സമാനമാണെങ്കിലും ചില ഇവി ടച്ചുകൾ വാഹനത്തിനുണ്ട്. മുന്നിലെ ലൈറ്റ് ബാറിനും ഹെഡ്ലാമ്പുകൾക്കും ഇടയിലുള്ള കറുത്ത പാനൽ ഇവി പതിപ്പിൽ ഒഴിവാക്കി. കൂടാതെ ടാറ്റ ലോഗോയ്ക്ക് മുകളിലായി ‘SIERRA’ എന്ന ബാഡ്ജിങ്ങും ഇല്ല.കൂടുതൽ ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള പുതിയ മുൻ ബമ്പറാണ് ഇവിക്ക് നൽകിയിരിക്കുന്നത്. വശങ്ങളിലും പിന്നിലും ഇവി ബാഡ്ജിങ് ഒഴിച്ചാൽ മറ്റ് മാറ്റങ്ങളില്ല. വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 205mm ആണ്.
Source link


