HEALTH

എത്ര നോക്കിയിട്ടും ഭാരം കുറയുന്നില്ലേ? കൊഴുപ്പ് അടിയുന്നത് തടയാൻ ഏലയ്ക്ക സഹായിക്കും, വെറുവയറ്റിൽ ഇത് കുടിക്കൂ


പ്രതീകാത്മക ചിത്രം

സുഗന്ധവും രുചിയിലെ വൈവിദ്ധ്യത്താലും സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നാണ് ഏലയ്ക്ക അറിയപ്പെടുന്നത്. രുചിയും സുഗന്ധവും നൽകാൻ മാത്രമല്ല ഔഷദഗുണത്തിന്റെ കാര്യത്തിലും ഏലയ്ക്ക മുന്നിലാണ്. പരമ്പരാഗത രീതിയിൽ വീട്ടുവൈദ്യമായി ഇതിനെ മുമ്പ് കാലത്ത് ഉപയോഗിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനാമാണിത്. കുങ്കുമപ്പൂവിനും വാനിലയ്ക്കും ശേഷം മൂന്നാം സ്ഥാനത്താണ് ഏലയ്ക്കയുടെ സ്ഥാനം.

ആയുർവേദത്തിൽ പറയുന്നതനുസരിച്ച്, ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനുള്ള കഴിവ് ഏലയ്‌ക്കയ്ക്ക് ഉണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർ രാവിലെ ഒരു ഗ്ലാസ് ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനും മുഖം തിളങ്ങാനും സഹായിക്കും. മുഖത്തെ വരകളും ചുളിവുകളുമൊക്കെ വേഗത്തിൽ മാറ്റാനും ഏലയ്ക്ക നല്ലതാണ്.

ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഏലയ്ക്ക. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഇതിന് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചർമത്തിലെ വിഷാംശം പുറത്തുകളയുന്നതിന് ഏലയ്ക്ക സഹായിക്കും. ഇതിലെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ മൂത്രത്തിന്റെ അളവ് കൂട്ടുകയും വിഷാംശങ്ങളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി ചർമം ആരോഗ്യമുള്ളതാവുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാകുകയും ചെയ്യും.

RELATED TOPICS: HEALTH, LIFESTYLE HEALTH, CARDAMOM FOR WEIGHT LOSS, CARDAMOM HEALTH BENEFITS, ELAICHI BENEFITS, BELLY FAT REMEDY


Source link

Back to top button