NEWS

പൊതുവിദ്യാഭ്യാസ വകുപ്പ് പഠനം സംസ്ഥാനത്ത് അംഗീകാരമുള്ള അൺ എയ്ഡഡ് സ്‌കൂളുകൾ 1414

തിരുവനന്തപുരം: സംസ്ഥാനത്ത് 1414 അംഗീകാരമുള്ള സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകൾ മാത്രമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ആറായിരത്തിലധികം സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗത്തിനും സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി ഇല്ലെന്നും പഠനം വ്യക്തമാക്കുന്നു. അംഗീകാരമുള്ള സ്‌കൂളുകളുടെ കണക്ക് സർക്കാരിന്റെ പക്കലില്ല. അംഗീകാരമുള്ള അൺഎയ്ഡഡ് സ്‌കൂളുകളെയും കുട്ടികളെയും കുറിച്ചുള്ള റിപ്പോർട്ടാണ് തയ്യാറാക്കിയത്. 2024- 25 അദ്ധ്യയനവർഷത്തെ കണക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

അംഗീകാരമുള്ള 1642 സ്‌കൂളുകളിൽ കേരള സിലബസ് അല്ലാതെ മറ്റു സിലബസ് പഠിപ്പിക്കുന്നുണ്ട്. ജവഹർ നവോദയ സ്‌കൂളുകൾ- 14, കേന്ദ്രീയ വിദ്യാലയങ്ങൾ- 38, കേന്ദ്ര സർക്കാർ നടത്തുന്ന സി.ബി.എസ്.ഇ സ്‌കൂളുകൾ- 6, സംസ്ഥാന സർക്കാർ നടത്തുന്ന സി.ബി.എസ്.ഇ സ്‌കൂളുകൾ- 2 എന്നിവ ഇതിൽ ഉൾപ്പെടുന്നു. 168 എണ്ണം ഐ.സി.എസ്.ഇ സ്‌കൂളുകളാണ്. 1414 സ്വകാര്യ അൺഎയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകൾക്കാണ് അംഗീകാരമുള്ളത്. മറ്റ് സിലബസുകൾ പഠിക്കുന്ന 11,04,438 വിദ്യാർത്ഥികൾ പഠനം നടക്കുന്ന സമയത്ത് സംസ്ഥാനത്തുണ്ടായിരുന്നു. 5,70,432 ആൺകുട്ടികളും 5,34,006 പെൺകുട്ടികളും. 58,710 അദ്ധ്യാപകർ ഈ സ്‌കൂളുകളിൽ ജോലി ചെയ്യുന്നു. മറ്റ് സിലബസുകൾ പഠിപ്പിക്കുന്ന സ്കൂളുകൾ കൂടുതൽ എറണാകുളത്താണ്- 243. കുറവ് വയനാട്- 35.

സ്വകാര്യ അൺഎയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകളിലായി 9,26,145 വിദ്യാർത്ഥികളുണ്ട്. 45,152 വനിതകളും 5,338 പുരുഷന്മാരും ഉൾപ്പെടെ 50,490 അദ്ധ്യാപകരാണ് ഈ സ്‌കൂളുകളിലുള്ളത്. എറണാകുളത്താണ് കൂടുതൽ സ്വകാര്യ അൺഎയ്ഡഡ് സി.ബി.എസ്.ഇ സ്‌കൂളുകളുള്ളത്- 204. കുറവ് വയനാട്- 28. കേരള സിലബസിനു പുറത്ത് മലയാളം രണ്ടാം ഭാഷയോ മൂന്നാം ഭാഷയായോ ആയി പഠിക്കുന്ന 7,61,868 വിദ്യാർത്ഥികളുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.


Source link
NEWS

Back to top button