NEWS
ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ, അബോധാവസ്ഥയിൽ കാമുകൻ; അരികിൽ കയറും ഗുളികകളും; അന്വേഷണം

ബെംഗളൂരു∙ ചിക്ബല്ലാപുർ മുദ്ദനഹള്ളിയിലുള്ള ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് യുവതിയുടെ പുരുഷസുഹൃത്തിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു കയറും ചില ഗുളികകളും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമേ മരണകാരണം തിരിച്ചറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. നിലവിൽ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ അതോ ഇരുവരും ചേർന്ന് ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണോ എന്നതടക്കമുള്ള നിരവധി സാധ്യതകൾ പോലീസ് പരിശോധിക്കുന്നുണ്ട്. ചിക്ബല്ലാപുർ പോലീസ് സൂപ്രണ്ട് കുശാൽ ചൗക്സിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഹോംസ്റ്റേ സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
Source link


