NEWS
എണ്ണവിലയിൽ ‘തീയിട്ട്’ യുഎസ് – ഇറാൻ മിസൈലുകൾ; തൽകാലം അടിയില്ല, ചർച്ച നാളെ , വിപണികളിൽ ‘കരടിയിറങ്ങിയേക്കും’, സ്വർണം ഇടിയുന്നു

വാരാന്ത്യത്തിൽ തുടങ്ങിയ ഇറാൻ – യുഎസ് സംഘർഷത്തിന് വിപണികൾ തുറന്നതോടെ താൽകാലിക പര്യവസാനം. പരസ്പരമുള്ള ആക്രമണം നിർത്തി ചൊവ്വാഴ്ച മുതൽ ഖത്തറിൽ ചർച്ചകൾ തുടരാൻ ഇരുവിഭാഗവും ധാരണയായെന്ന് യുഎസ് ഉദ്യോഗസ്ഥർ. ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടൽ കനത്തതോടെ ഇറാനും യുഎസും ചർച്ചകൾ നിർത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് നടന്ന മധ്യസ്ഥ ചർച്ചകളിലാണ് ചർച്ച തുടരാൻ തീരുമാനമായത്.യുഎസുമായുള്ള ധാരണ പ്രകാരം ഹോർമുസിലൂടെയുള്ള കപ്പൽ നീക്കം ഇറാന്റെ അറിവോടെ മാത്രമായിരിക്കണമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. അല്ലാതെയുള്ള നീക്കങ്ങൾ വീണ്ടും സംഘർഷത്തിലേക്ക് വഴിവക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസിൽ കുടുങ്ങിക്കിടന്ന കപ്പലുകളെ ഒമാൻ അതിർത്തിയോടു ചേർന്നുള്ള കപ്പൽപാതയിലൂടെ യുഎസ് നാവിക സേന ഒഴിപ്പിക്കാൻ ശ്രമിച്ചതും ഇതിനു നേരെ ഇറാൻ നടത്തിയ ആക്രമണവുമാണ് പുതിയ സംഘർഷങ്ങൾക്ക് കാരണം. ഇറാൻ നിശ്ചയിച്ചിരിക്കന്ന പാതയിൽ കൂടി കപ്പലുകൾ പോകണമെന്നാണ് ഇറാന്റെ വാദം. ഇതിനു തിരിച്ചടിയായി യുഎസ് സേന ഇറാനിൽ ആക്രമണം നടത്തി. മറുപടിയായി യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാനും പ്രത്യാക്രമണം നടത്തി. ഇരുവിഭാഗവും പരസ്പരം വെല്ലുവിളികളുമായി രംഗത്തെത്തിയതും നില വഷളാക്കി.∙നാലു ദിവസം മാത്രം വ്യാപാരം നടന്ന കഴിഞ്ഞ ആഴ്ച മൂന്നു ദിവസത്തിലും വിപണി നേട്ടത്തിലായിരുന്നു. എങ്കിലും ആഴ്ചക്കണക്ക് എടുത്താൽ സെൻസെക്സ് 0.39 ശതമാനവും നിഫ്റ്റി 0.18 ശതമാനവും മാത്രം നേട്ടമുണ്ടാക്കി. നിഫ്റ്റി 24,000 പോയിന്റിന്് താഴെ പോകാത്തത് നിർണായകമായി. മുഹറം പ്രമാണിച്ച് വെള്ളിയാഴ്ച വിപണിക്ക് അവധിയായിരുന്നു.
Source link


