NEWS
ഫ്രാൻസിൽ വിമാനാപകടം; ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ബിൽ വെള്ളിയാഴ്ച – ഇന്നത്തെ പ്രധാന വാർത്തകൾ

വടക്കുകിഴക്കൻ ഫ്രാൻസിലെ ടോംബ്ലെയ്നിൽ വിമാനം തകർന്നുവീണ് 11 പേർ മരിച്ചതും ബംഗാളിൽ ഏകീകൃത സിവിൽ കോഡ് ബിൽ വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കുന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചതും യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായി ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾക്കു നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമണം നടത്തിയതും ശ്രദ്ധിക്കപ്പെട്ടു. കോതമംഗലം ചെറുവട്ടൂരിൽ നിന്നു കാണാതായ കുടുംബത്തിലെ 4 പേരെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തി രണ്ട് മാസത്തിനുള്ളിൽ തന്നെ, തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് (യുസിസി) ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു.യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായി ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾക്കു നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് (ഐആർജിസി) ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമണം നടത്തി. യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ‘പൂർണമായി നിർത്തിവയ്ക്കുമെന്നും’ ഇറാൻ അറിയിച്ചു.
Source link

