പൊക്കിളിൽ അല്പം നെയ്യ് പുരട്ടി നോക്കൂ: അത്ഭുതം കാണാം, ആശുപത്രി സന്ദർശനവും കുറയും

ഭക്ഷണത്തിന് നല്ല മണവും രുചിയും കൂട്ടുന്ന ഒന്നാണ് നെയ്യ്. എന്നാൽ പലപ്പോഴും അനാരോഗ്യമെന്ന് കരുതി പലരും നെയ്യ് അങ്ങനെ ഉപയോഗിക്കാറില്ല. എന്നാൽ യഥാർത്ഥത്തിൽ നെയ്യിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. എന്തിന് വർഷങ്ങളായി ആയുർവ്വേദ ചികിത്സയിലുൾപ്പെടെ നെയ്യ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നെയ്യ് പൊക്കിളിൽ പുരട്ടുന്നത് നല്ലതെന്നാണ് പറയപ്പെടുന്നത്. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് പൊക്കിൾ ഭാഗം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം വേണം നെയ്യ് പുരട്ടാൻ. പിന്നീട് 15 മിനിട്ട് കഴിഞ്ഞ് കുളിക്കണം.
ഇങ്ങനെ ചെയ്യുന്നതുവഴി ദഹന എൻസൈമുകളെ സജീവമാക്കാനും ഇതിലൂടെ ദഹനം വേഗത്തിലാക്കാനും സാധിക്കും. മാത്രമല്ല അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ആരോഗ്യത്തിന് മാത്രമല്ല മറിച്ച് ചർമ്മത്തെ സംരക്ഷിക്കുന്നതിനും മികച്ച ഒരു വഴിയാണ്. കാരണം നെയ്യിൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പൊക്കിളിൽ പുരട്ടുമ്പോൾ ചുറ്റുമുള്ള ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും വരണ്ട ചർമ്മത്തിന് മൃദുത്വം നൽകാനും സഹായിക്കും.
മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും നെയ്യ് ഇങ്ങനെ ഉപയോഗിക്കുന്നത് ഏരെ ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ആരോഗ്യകരമായ ദഹനം അല്ലെങ്കിൽ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് കരുത്തുറ്റ മുടി നൽകുന്നതിനും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഫലപ്രദമാണ്. മാത്രമല്ല ഇതിനേക്കാളെല്ലാം ഉപരി പൊക്കിൾ ഭാഗത്ത് നെയ്യ് പുരട്ടുന്നത് മാനസിക ക്ഷേമം മെച്ചപ്പെടുത്തുമെന്നാണ് വിശ്വസിക്കുന്നത്. മനസിന് ഉന്മേഷം പകരാനും മാനസിക നിയന്ത്രണത്തിനും ഇത് സഹായിക്കും.
Source link


