NEWS

മധുവിധു ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയി; സ്കൂബ ഡൈവിങ്ങിനിടെ നവവരൻ‌ മരിച്ചു


വേങ്ങര (മലപ്പുറം) ∙ മധുവിധു ആഘോഷിക്കാൻ പോയ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ ശ്രീലങ്കയിലെ ട്രോങ്കോ മാലിയിൽ മരിച്ചു. പറപ്പൂർ ചേക്കാലി മാട് അഞ്ചു കണ്ടൻ കോയയുടെയും നസീദയുടെയും മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ഈ മാസം 8 ന് നിക്കാഹ് കഴിഞ്ഞ യുവാവ് ഭാര്യ ശിഫയ്ക്കും ബിസിനസ് പങ്കാളി കൊടുവള്ളി സ്വദേശി യുവാവിനും കുടുംബത്തിനും ഒപ്പമാണ് ശ്രീലങ്ക സന്ദർശിക്കാൻ പോയത്.ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. അരിക്കുളം ജുമാ മസ്ജിദിലാവും ഖബറടക്കം.


Source link

Back to top button