NEWS
‘നിങ്ങൾ കാണാൻ പോവുകയാണ്’; ഇറാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ്; ശക്തമായ വ്യോമാക്രമണം

വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റേത് വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നീക്കം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് വാണിജ്യ ചരക്കുകപ്പലിനു നേരെ ഇറാന്റെ വൺ വേ അറ്റാക്ക് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. എന്നാൽ, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം നാവികരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള അടിയന്തര പദ്ധതികൾക്ക് സംഭവം കാരണമായി. ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലും വെള്ളിയാഴ്ച യുഎസ് സൈന്യം ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണത്തോട് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
Source link


