NEWS
മാടായിപ്പാറ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം :ഭാരതീയ വിചാര കേന്ദ്രം

തിരുവനന്തപുരം: കണ്ണൂരിലെ മാടായിപ്പാറ പീഠഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന, കേന്ദ്ര പുരാവസ്തു വകുപ്പുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെ 512ലധികം സസ്യയിനങ്ങളും 150ലധികം ചിത്രശലഭ ഇനങ്ങളുമുള്ള ജൈവകലവറയാണിത്. പ്രദേശത്തെ കാവുകളുടെയും അനുബന്ധ ജലാശയങ്ങളുടെയും സംരക്ഷണത്തിനായി പ്രത്യേക സംരക്ഷണപദ്ധതി ആരംഭിക്കണമെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തോടും ആർക്കിയോളജി സർവേ ഒഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു. സംസ്ഥാന സമിതി യോഗത്തിൽ ഡോ.സി.വി.ജയമണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ.സഞ്ജയൻ, ജനറൽ സെക്രട്ടറി ഡോ.എൻ.സന്തോഷ് കുമാർ, കെ.സി. സുധീർ ബാബു, ഡോ.സി.എ.ഗീത, ഡോ.കെ.എൻ.മധുസൂദനൻ പിള്ള, ശ്രീധരൻ പുതുമന, ടി.കെ.രാമനാഥൻ, അഡ്വ.സി.എൻ.പരമേശ്വരൻ, ജെ.മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Source link
NEWS


