NEWS

പിആർഡിയിലെ എഐഒ നിയമനം; പിഎസ്‍‌സിക്കും ഗുരുതര വീഴ്ച


ആലപ്പുഴ ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആ ർഡി) വിവാദമായ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ (എഐഒ) നിയമനത്തിൽ പിആർഡിക്കു മാത്രമല്ല പിഎസ്‍‌സിക്കും ഗുരുതര വീഴ്ച. നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്ന പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തായിരുന്നു വിവാദ നിയമനങ്ങൾ.പിആർഡിയിൽ പ്രിസം എന്ന എംപാനൽ സംവിധാനത്തിൽ ജോലി ചെയ്തവർക്കു പിആർഡിയിലെ താൽക്കാലിക ജീവനക്കാരെന്ന മട്ടിൽ നൽകിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണു പിഎസ്‍സിയിൽ ഹാജരാക്കിയത്. ഇത് അംഗീകരിച്ചു നിയമനവും നടത്തി.


Source link

Back to top button