NEWS
ട്രെയിനുകൾ വൈകി; എറണാകുളം–കൊല്ലം മെമു പിടിച്ചിട്ടു, യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം∙ ഉത്തരേന്ത്യയിൽനിന്നുള്ള വിവിധ ട്രെയിനുകൾ വൈകിയോടിയതോടെ വലഞ്ഞ് കേരളത്തിലെ യാത്രക്കാർ. ഈ ട്രെയിനുകൾ കടന്നുപോകാൻ മെമു അടക്കമുള്ള ട്രെയിനുകൾ പിടിച്ചിട്ടു. എറണാകുളം–കൊല്ലം മെമു ട്രെയിൻ 8.10നാണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 9.50നാണ് എറണാകുളത്തുനിന്നും പുറപ്പെട്ടത്. പിന്നീട് കുമ്പളത്ത് പിടിച്ചിട്ടു. യാത്ര മണിക്കൂറുകൾ വൈകിയതോടെ സ്ത്രീകളും കുട്ടികളും രോഗികളും അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. നേത്രാവതി എക്സ്പ്രസ് 5 മണിക്കൂർ വൈകിയതിനാലാണ് ട്രെയിൻ പിടിച്ചിട്ടതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
Source link


