NEWS
വെനസ്വേലയിൽ വൻ ഭൂകമ്പം; വീണാ വിജയൻ വീണ്ടും ഇ.ഡിക്ക് മുന്നില്‍ – പ്രധാനവാർത്തകൾ വായിക്കാം

വെനസ്വേലയിൽ 164 പേരുടെ ജീവനെടുത്ത വൻ ഭൂകമ്പത്തോടെയായിരുന്നു ഇന്നത്തെ വാർത്താദിനം തുടങ്ങിയത്. വീണാ വിജയൻ ചോദ്യം ചെയ്യലിനായി വീണ്ടും ഇ.ഡിക്ക് മുന്നിലെത്തിയതും ഇന്നായിരുന്നു. പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലും തിരുവനന്തപുരം കോർപറേഷനിൽ കയ്യാങ്കളിയും അതിനിടെ ചർച്ചയായി. നീറ്റ് പുനപരീക്ഷയക്ക് പിന്നാലെ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തെന്ന ദാരുണ വാർത്തയും അതിനിടെയെത്തി. ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം.വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി. 971 പേർക്കു പരുക്കേറ്റു. മരണ സംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് 3 പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കോർപറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫ്. മേയറുടെ ഓഫിസ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. കാപ്പ കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബിജെപി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്.
Source link


