SPORTS

ചേട്ടന്മാർക്കൊപ്പമല്ല, ഇംഗ്ലണ്ട് പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് പ്രത്യേകം ഡ്രസിങ് റൂം: കാരണം ഇതാണ്


മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻതാരോധയമാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി. 2026 ഐപിഎലിൽ ടോപ് സ്കോററായതോടെ ഇന്ത്യൻ സീനിയർ ടീമിലേക്കും വൈഭവിന് വിളിയെത്തി കഴിഞ്ഞു. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് വൈഭവ് ഇടംപിടിച്ചത്. പരമ്പരയിൽ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവിനെ തേടിയെത്തും. ഇന്ത്യൻ ഡ്രസ്സിങ് റൂമിന്റെ ഭാഗമാകുമെങ്കിലും ‘സുരക്ഷാ കാരണങ്ങളാൽ’ ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവിന് പ്രത്യേക മുറി അനുവദിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ് ഗാർഡിയൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.പതിനഞ്ചു വയസ്സുള്ള ഒരു സ്കൂൾ വിദ്യാർഥിയെ സീനിയർ ടീമിന്റെ അന്തരീക്ഷത്തിലേക്ക് പതുക്കെ വേണം ലയിപ്പിച്ചു കൊണ്ടുവരാൻ എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. ഈ മാസം അവസാനം ആരംഭിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് വൈറ്റ് ബോൾ പര്യടനത്തിൽ വൈഭവ് സൂര്യവംശിയുടെ മാതാപിതാക്കളെ ഒപ്പം അയക്കാനുള്ള ബോർഡിന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾക്കറിയാമല്ലോ, സീനിയർ തലത്തിലുള്ള എല്ലാ ദേശീയ ടീമുകളിലും 15 വയസ്സുള്ള കളിക്കാർ ഉണ്ടാകാറില്ല. പല പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൈഭവ് സൂര്യവംശിയെപ്പോലെ ഒരാളെ നമുക്ക് ലഭിക്കുന്നത്. ഇതിനു മുൻപ് സച്ചിൻ തെൻഡുൽക്കറാണ് ഇത്രയും ചെറിയ പ്രായത്തിൽ ദേശീയ ടീമിലെത്തിയത്.


Source link

Back to top button