NEWS
ജുവനൈൽ ജയിലിൽ നിന്ന് പൂജപ്പുരയിലേക്ക് മാറ്റുന്നതിനിടെ പ്രതി ‘മുങ്ങി’; അസാം സ്വദേശിക്കായി തെരച്ചിൽ ശക്തം

തിരുവനന്തപുരം: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ രണ്ട് ദിവസമായിട്ടും പിടികൂടാനായില്ല. പൂജപ്പുര ജില്ലാ ജയിലിലേക്ക് കൊണ്ടുവന്ന അസാം സ്വദേശിയായ പ്രതിയാണ് രക്ഷപ്പെട്ടത്. കരമന – നേമം പരിധിയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ.
കോടതിയിൽ ഹാജരാക്കാനായാണ് എറണാകുളത്തെ ജുവനൈൽ ജയിലിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനക്കാരനായ പ്രതിയെ ഞായറാഴ്‌ച പൂജപ്പുരയിലെത്തിച്ചത്. എന്നാൽ, ജയിലിലേക്ക് കയറുന്നതിനിടെ ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. സമീപത്തുള്ള സെൻട്രൽ ജയിൽ കോംപൗണ്ടിലടക്കം രണ്ട് ദിവസമായി പരിശോധന നടത്തിയിട്ടും പൊലീസിന് ഇയാളെ പിടികൂടാനായില്ല. പ്രതിക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നാണ് പൂജപ്പുര പൊലീസ് അറിയിച്ചത്. നീറമൺകര ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന കേസിലെ പ്രതിയാണിയാൾ.
Source link
NEWS


