NEWS

12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ആദ്യമായി ദയാവധം; നെതർലൻഡിന്റെ നടപടി വിവാദത്തിൽ


ആംസ്റ്റർഡാം∙ നെതർലൻഡിൽ ദയാവധ നിയമത്തിൽ ഭേദഗതി വരുത്തിയ ശേഷം 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ആദ്യമായി ദയാവധം നടപ്പാക്കി. ഗുരുതരമായ രോഗം ബാധിച്ച് അസഹനീയമായ വേദന അനുഭവിച്ചിരുന്ന കുട്ടിയുടെ മരണം ആരോഗ്യ മന്ത്രി സോഫി ഹെർമൻസ് പാർലമെന്റിൽ സ്ഥിരീകരിച്ചു.ദയാവധവും ഗർഭച്ഛിദ്രവും സംബന്ധിച്ച കേസുകൾ പരിശോധിക്കുന്ന സ്വതന്ത്ര സമിതിയുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുട്ടിക്ക് 12 വയസ്സിൽ താഴെ പ്രായമായിരുന്നുവെന്നും ഗുരുതരമായ രോഗം ബാധിച്ചിരുന്നുവെന്നും മാത്രമാണ് റിപ്പോർട്ടിലുള്ളത്. സ്വകാര്യത കണക്കിലെടുത്ത് മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഈ കേസിൽ നിയമനടപടികൾ പൂർണമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കേസ് പൊതുപ്രോസിക്യൂഷൻ സർവീസിന് കൈമാറിയിട്ടുണ്ട്. പരിശോധന പൂർത്തിയായ ശേഷമാകും അന്തിമ റിപ്പോർട്ട് പുറത്തുവരിക. സംഭവത്തിൽ ഇതിനകം രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. പക്ഷേ വിവാദങ്ങൾക്ക് നെതർലൻഡ് ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.


Source link

Back to top button