NEWS
കൊല്ലൂർ മൂകാംബികാ ദേവിക്ക് 3 കോടിയുടെ വെള്ളി രഥം; നിർമിച്ചത് 106 കിലോ വെള്ളി ഉപയോഗിച്ച്

കൊല്ലൂർ ∙ മൂകാംബികാ ദേവിക്ക് 3 കോടി രൂപയുടെ വെള്ളി രഥം സമർപ്പിച്ചു. ബെംഗളൂരുവിലെ പത്മശ്രീ ആർഎംബി ആരാധ്യാ ട്രസ്റ്റാണ് 106 കിലോ വെള്ളി ഉപയോഗിച്ച് നിർമിച്ച രഥം വഴിപാടായി സമർപ്പിച്ചത്. തന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് കഴിഞ്ഞദിവസം പുതിയ രഥം സമർപ്പിച്ചത്. ചടങ്ങിൽ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും ജനപ്രതിനിധികളും നൂറുകണക്കിന് ഭക്തരും പങ്കെടുത്തു. ദേവിയുടെ ജന്മാഷ്ടമി നാളായതിനാൽ ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
Source link


