BUSINESS

കപ്പൽ പൊളിക്കാൻ ഇന്ത്യ ബെസ്റ്റാ..! ലോകത്തെ ഏറ്റവും വലിയ ‘പൊളിക്കൽ’ രാജ്യമായി ഇന്ത്യ


മുംബൈ∙ ലോകത്തെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ രാജ്യമായി ഇന്ത്യ ഉയർന്നുവന്നതായി ഔദ്യോഗിക കണക്ക്.ആഗോള കപ്പൽ പൊളിക്കൽ വിപണിയിൽ ഇന്ത്യയുടെ പങ്ക് 2024ലെ 30.1 ശതമാനത്തിൽ നിന്ന് 2025ൽ 35.4 ശതമാനമായി വർധിച്ചു. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടു പ്രകരാമാണിത്.ഇന്ത്യയിലെ കപ്പൽ പൊളിക്കൽ 2024ലെ 1.86 ദശലക്ഷം ഗ്രോസ് ടണ്ണിൽ നിന്ന് 60 ശതമാനം ഉയർന്ന് 2025-ൽ 2.99 ദശലക്ഷം ഗ്രോസ് ടണ്ണായി ഉയർന്നു.മാരിടൈം ഇന്ത്യ വിഷൻ 2030 പ്രകാരം ലോകത്തെ മുൻനിര കപ്പൽ പൊളിക്കൽ രാജ്യമായി മാറുക എന്ന ലക്ഷ്യം നിശ്ചിത സമയപരിധിക്കു വളരെ മുൻപേതന്നെ ഇന്ത്യ കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. nightman1965/istockphoto.comൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button