NEWS
കണക്കെവിടെ?: നവകേരള സർവേയും പരിശോധനയ്ക്ക്; ബ്രോഷറിന് 5.54 കോടി, കത്തിന് ഒരു കോടി

തിരുവനന്തപുരം ∙ മൂന്നാം വട്ടവും ഭരണം ലക്ഷ്യമിട്ടു കഴിഞ്ഞ എൽഡിഎഫ് സർക്കാർ സംസ്ഥാന വ്യാപകമായി നടത്തിയ നവകേരള സർവേയുടെ കണക്കു ശേഖരിക്കാൻ യുഡിഎഫ് സർക്കാർ. വീടുകയറിയുള്ള സർവേയിൽ പങ്കെടുത്ത ആയിരക്കണക്കിനു സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കു സർക്കാർ നൽകിയ പണത്തിന്റെയും വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പരിശീലന പരിപാടികളുടെ ചെലവിന്റെയും കണക്കു ശേഖരിക്കാനാണു നിർദേശം നൽകിയത്.എൽഡിഎഫ് സർക്കാർ ഭരണമൊഴിയും മുൻപ് 13.04 കോടി രൂപ സർവേക്കായി അനുവദിച്ചിരുന്നു. ഇനിയും പണം നൽകാനുണ്ടെന്നു ജില്ലകളിൽനിന്ന് അറിയിച്ചതോടെയാണു മുഴുവൻ കണക്കുകളും ശേഖരിക്കാൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർക്കു കഴിഞ്ഞ 18നു കത്തയച്ചത്.എന്നാൽ, ഒക്ടോബർ 8നു ചേർന്ന മന്ത്രിസഭാ യോഗമാണു പദ്ധതി അംഗീകരിച്ചതെങ്കിലും സെപ്റ്റംബർ 23നു തന്നെ പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങുന്ന കത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ജില്ലാ കമ്മിറ്റികൾക്ക് അയച്ചിരുന്നു.
Source link


