NEWS

ഖത്തറിലെ റാസ് ലഫാനിലെ സ്ഫോടനം; ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിച്ചു, 66 പേർക്ക് പരുക്ക്


ദോഹ∙ ഖത്തറിലെ പ്രമുഖ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ വൻ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി ഖത്തർ ഊർജമന്ത്രി സ്ഥിരീകരിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും പാക്കിസ്ഥാൻ സ്വദേശികളും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരുക്കേറ്റവരുടെ എണ്ണം 66 ആയി ഉയർന്നു. ഇന്നലെ(ഞായർ) രാത്രി ബർസാനിലെ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീപിടിത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയിരുന്നു.ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാർ മൂലമുണ്ടായ അപകടമാണെന്നും ഊർജമന്ത്രി വ്യക്തമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ സാങ്കേതിക അന്വേഷണം പുരോഗമിക്കുകയാണ്. പരുക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, ഗിനിയ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്.


Source link

Back to top button