CINEMA

അമ്പരിപ്പിക്കുന്ന നാഗ കാഴ്ചകൾ, നാഗബന്ധം ട്രെയിലർ

വിരാട് കർണ നായകനായി അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന ‘നാഗബന്ധം എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജൂലായ് 3 ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് വമ്പൻ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് മറ്റു താരങ്ങൾ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം. ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, പി.ആർ.ഒ ശബരി


Source link

Back to top button