NEWS

കാലുകൾ മുറിച്ചു മാറ്റിയ പൊലീസുകാരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

1

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിറുത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി

5 ലക്ഷം രൂപ വീതം ആദ്യ ഘട്ടമായി അനുവദിക്കും. സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ,തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കാനും നിർദ്ദേശം നൽകി.ഡ്യൂട്ടിക്കിടയിൽ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിറുത്തുമെന്നും മന്ത്രി അറിയിച്ചു.


Source link
NEWS

Back to top button