NEWS

അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസ്


കൊച്ചി∙ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. സുഹൃത്തുക്കളുടെ നഗ്നവിഡിയോ ഇയാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു.നേരത്തെ തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഉത്തരവിട്ടിരുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിലായിരുന്നു ഇത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് ഈ കേസിന്റെ അന്വേഷണച്ചുമതല. പോക്സോ കേസുകൾ, നർകോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.


Source link

Back to top button