NEWS
ഓപ്പറേഷൻ തൂഫാൻ: പെരുമ്പാവൂരിൽ ഒഴിഞ്ഞുകിടന്ന ഷെഡ്ഡിൽ ലഹരി ഉപയോഗം; മൂന്നുപേർ പിടിയിൽ

പെരുമ്പാവൂർ∙ പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന ഷെഡ്ഡിൽ ലഹരിമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം സ്വദേശികളായ റുഫീഖുൽ ഇസ്ലാം (34), സലാവുദ്ദീൻ (19) തമിഴ്നാട് മധുര സ്വദേശി മണികണ്ഠൻ (28) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ലഹരി ഉപയോഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇവരിൽനിന്ന് ഹെറോയിനും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒ. റോബിൻ ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.
Source link


