‘ലക്ഷ്യം സമ്പൂർണ സ്വകാര്യവത്കരണം, മംഗലാപുരത്ത് പോയത് അദാനിയെ കാണാൻ’; ബഡ്ജറ്റിനെ വിമർശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ആദ്യ ബഡ്ജറ്റ് സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖപ്രഭാഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമുദ്രതീരം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങി ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരണ പ്രക്രിയയ്ക്ക് വിധേയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഈ വർഷം നടപ്പിലാക്കാൻ കഴിയുന്നതല്ലെന്നും കടലാസിൽ മാത്രമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്ത് പോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം ധവളപത്രത്തിലൂടെയും ഇപ്പോൾ ബഡ്ജറ്റ് പ്രസംഗത്തിലൂടെയും കൂടുതൽ വ്യക്തമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇതെല്ലാം സ്വകാര്യവത്കരണത്തിലൂടെ അദാനിക്ക് വിൽക്കാനുള്ളതാണ്. ബഡ്ജറ്റിന്റെ സൂക്ഷ്മാംശം പരിശോധിക്കുമ്പോൾ മനസിലാകുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Source link
NEWS


