NEWS
മേനക ക്രൂര മർദനത്തിനിരയായി; കല്ലുകൊണ്ട് തലയ്ക്കടിച്ചു, വെള്ളത്തിൽ മുക്കി, ശ്വാസം മുട്ടിച്ച് കൊന്നു

സീതത്തോട് ( പത്തനംതിട്ട) ∙ ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനക (30) കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചന. കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നെന്നാണു നിഗമനം. മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം തോടിനു സമീപത്തേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു പ്രതി വിനോദ് കുമാർ (42) പൊലീസിനു മൊഴി നൽകിയത്. ഇന്നലെ രാത്രി ഏഴിനാണു മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ഗവിയിലുള്ള വീട്ടിൽ എത്തിക്കാനായത്. മൃതദേഹം ഇന്ന് 11നു ഗവി പൊതുശ്മശാനത്തിൽ സംസ്കരിക്കും. പ്രതി വിനോദ് കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വരും ദിവസം തെളിവെടുപ്പിനായി ഇയാളെ കോടതിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ ഏറ്റുവാങ്ങും. കൊട്ടാരക്കര ജയിലിലാണു പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.
Source link


