NEWS

മുണ്ടത്തിക്കോട് ദുരന്തം:നഷ്ടപരിഹാര വിവരം അറിയിക്കാൻ നിർദ്ദേശം

കൊച്ചി:തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നൽകിയ നഷ്ടപരിഹാരത്തിന്റെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.സ്വമേധയാ എടുത്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ,ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു.ജുഡിഷ്യൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.ഇത് അപകട കാരണമടക്കം കണ്ടെത്തുന്നതിനല്ലേയെന്ന് ചോദിച്ച കോടതി നഷ്ടപരിഹാരം എത്ര നൽകിയെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്നുമാണ് അറിയേണ്ടതെന്നും പറഞ്ഞു.വെടിക്കെട്ടിന് അനുമതി നൽകുന്നതിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കുന്നതെന്നും നഷ്ടപരിഹാരം നൽകുന്നതിന് നിയമപരമായ സാദ്ധ്യതയുണ്ടോയെന്ന് പരിശോധിച്ച് അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.വിഷയം നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.ഏപ്രിൽ 21ലെ ദുരന്തത്തിൽ 16 പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.


Source link
NEWS

Back to top button