NEWS
രാജ്യസഭ തിരഞ്ഞെടുപ്പ്: ജാർഖണ്ഡിൽ കോൺഗ്രസിന് തോൽവി; ക്രോസ് വോട്ടിങ്ങെന്ന് ആരോപണം

റാഞ്ചി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ കോൺഗ്രസിന് തോൽവി. രണ്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒന്നിൽ ഭരണകക്ഷിയായ ജെഎംഎമ്മും രണ്ടാമത്തേതിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്രനും വിജയിച്ചു. ജെഎംഎമ്മിന്റെ ബെദ്യനാഥ് റാമിന് 30 വോട്ടുകളും എൻഡിഎ പിന്തുണച്ച പരിമൽ നാഥ്വാനിക്ക് 28 വോട്ടുകളും ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി പ്രണവ് ഝായ്ക്ക് 20 വോട്ടുകളാണ് കിട്ടിയത്. ക്രോസ് വോട്ടിങ്ങിലൂടെയാണ് എൻഡിഎ പിന്തുണച്ച സ്വതന്ത്രൻ പരിമൽ നാഥ്വാനി ജയിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 28 വോട്ടുകളാണ് ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ടത്. ഇന്ത്യാ സംഖ്യത്തിന്റെ ഭാഗമായി ഒന്നിൽ ജെഎംഎമ്മും രണ്ടാമത്തേതിൽ കോൺഗ്രസുമാണ് മത്സരിച്ചത്. ഇന്ത്യ സഖ്യത്തിന് 56 എംഎൽഎമാരുള്ളതിനാൽ രണ്ട് സീറ്റുകളിലും ജയിക്കാൻ സാധിക്കുമായിരുന്നു. 24 എംഎൽഎമാർ മാത്രമാണ് എൻഡിഎയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ എൻഡിഎ നിർത്തിയ പരിമൽ നാഥ്വാനിക്ക് 28 വോട്ടുകളാണ് ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി.
Source link


