NEWS
‘കെഎസ്ആർടിസി യാത്രക്കാർ കൂടുതലും സാധാരണക്കാർ; എന്തിന് സൗജന്യയാത്ര നിഷേധിക്കണം’

കൊച്ചി ∙ ‘‘കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരിലേറെയും സാധാരണ തൊഴിലാളികളല്ലേ? വരുമാനക്കൂടുതലുള്ള ഒരു 10 ശതമാനം പേർക്കു കൂടി പ്രയോജനം കിട്ടുന്നുണ്ട് എന്നു കരുതി മറ്റുള്ളവർക്കും അത് നിഷേധിക്കണോ?’’– കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെതിരായ ഹർജിയിൽ വാദം കേൾക്കവേ ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം. എന്നിവർ വാക്കാൽ ചോദിച്ചതാണിത്. തുടർന്ന് ഹർജിയിൽ വിധി പറയാൻ മാറ്റി.വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ആരോപിച്ചായിരുന്നു ഹർജി. സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കിയ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സാമ്പത്തിക മാനദണ്ഡങ്ങളടക്കം പാലിക്കാതെ കേവലം ലിംഗാടിസ്ഥാനത്തിൽ മാത്രം ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്റെയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു.
Source link


