NEWS

യുദ്ധം അവസാനിപ്പിച്ച് യുഎസും ഇറാനും; മുല്ലപ്പെരിയാറിൽ അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്നാട്–പ്രധാന വാർത്തകൾ


അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്നാട്ടിലെ ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയതും അവയവക്കടത്ത് കേസിൽ സംസ്ഥാനത്തെ ആറിടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയതും ചർച്ച ചെയ്യപ്പെട്ട വാർത്തകളായി. ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതും, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിനെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയതും ഇന്നത്തെ ശ്രദ്ധിക്കപ്പെട്ടു. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാറിൽ ഒപ്പുവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി വെഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചത്. 14 വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് സമാധാനക്കരാർ. കരാർ ലംഘിച്ചാൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആറിടത്ത് ഇ.ഡി റെയ്ഡ്. കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികളിലും കോട്ടയത്തെയും തിരുവനന്തപുരത്തെയും ഓരോ ആശുപത്രിയിലും അവയവക്കടത്തിലെ ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലം പുളിയത്തുമുക്ക് ശ്രീജ, സുധീർ എന്നിവരുടെ വീടുകളിലുമാണ് ഇ.ഡി പരിശോധന നടത്തിയത്.


Source link

Back to top button