NEWS

ഇത് ‘ഇറാന്റെ വിജയം’; ഡീൽ പൊളിഞ്ഞാൽ പഴി വാൻസിനെന്ന് ട്രംപ്; വിജയിച്ചാൽ ‘എനിക്ക്’, പലിശപ്പേടി തുടരും, എണ്ണ താഴേക്ക്, ഓഹരി മുന്നോട്ട്


ഇറാനും യുഎസും തമ്മിൽ ‘ഡിജിറ്റലി’ യാഥാർഥ്യമായ സമാധാന ഡീലിനെച്ചൊല്ലി അമേരിക്കയിൽ മുറുമുറുപ്പ്. ട്രംപിന്റെ അവകാശവാദങ്ങളെല്ലാം പൊളിഞ്ഞെന്നും ഡീൽ ഗുണം ചെയ്യുന്നത് ഇറാനാണെന്നും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ വിമർശനം ഉയർന്നു. ഡീൽ യാഥാർഥ്യമായപ്പോൾതന്നെ, ഇറാനിയൻ എണ്ണയുടെ ഉപരോധം യുഎസ് എടുത്തുകളഞ്ഞെന്ന റിപ്പോർട്ടിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി അംഗവും യുഎന്നിലെ യുഎസ് അംബാസഡറുമായ നിക്കി ഹാലി രംഗത്തെത്തി. ‘‘ഇതു സത്യമെങ്കിൽ, ഇറാന്റെ വിജയമാണിത്’’ എന്ന് നിക്കി ഹാലി എക്സിൽ പറഞ്ഞു.ഹോർമുസ് കടന്ന് ഇറാന്റെ എണ്ണയുദ്ധം തുടങ്ങിയ സമയത്ത് ട്രംപ് അവകാശപ്പെട്ട പലകാര്യങ്ങളും ഇപ്പോഴും യാഥാർഥ്യമായിട്ടില്ലെന്നും ഡീൽ അമേരിക്കയ്ക്ക് വൻ തിരിച്ചടിയാണെന്നും വിമർശനങ്ങളുണ്ട്. 2025 മേയിൽ ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമ്മർ’ എന്ന പേരിൽ ഇറാനെ യുഎസ് ആക്രമിക്കുകയും ആണവ പദ്ധതികൾ തകർക്കുകയും ചെയ്തിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻ വീണ്ടും ആണവായുധ നിർമാണം ലക്ഷ്യമിട്ടതിനെ തുടർന്നായിരുന്നു ഈ വർഷം വീണ്ടും ആക്രമണം. എന്നാൽ, പദ്ധതിയിൽ‌ നിന്ന് ഇറാൻ പൂർണമായി പിന്മാറിയെന്ന് ഉറപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പകരം, ആണവ വിഷയത്തിൽ ചർച്ചയ്ക്കായി 60-ദിവസത്തെ സാവകാശം ഉറപ്പാക്കുകയാണ് അമേരിക്ക ചെയ്തതെന്നാണ് വിമർശനം.


Source link

Back to top button