AUTO

ഇലക്ട്രിക് വിപണി പിടിക്കാൻ സിട്രോൺ; പുത്തൻ ‘e-C3X’ എത്തി, വില 6.89 ലക്ഷം മുതൽ!


ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ ‘e-C3X’ വിപണിയിലിറക്കി. സാധാരണക്കാർക്കും ഇവി സ്വന്തമാക്കാൻ പാകത്തിൽ കുറഞ്ഞ ചെലവിലുള്ള ബാസ് പദ്ധതിയുമായാണ് പുതിയ e-C3X എത്തിയിരിക്കുന്നത്. വണ്ടി വാങ്ങുമ്പോൾ ബാറ്ററിയുടെ തുക ഒരുമിച്ച് നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് സിട്രോണിന്റെ ‘സ്മാർട്ട് കാർ പ്ലാറ്റ്‌ഫോമിലാണ്’ e-C3X നിർമ്മിച്ചിരിക്കുന്നത്. എസ്​യുവി സ്റ്റൈലിലുള്ള ലുക്ക്, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, മുൻവശത്തെ ഫോഗ് ലാമ്പ് എന്നിവ വാഹനത്തിന് ഒരു പ്രീമിയം ലുക്ക് നൽകുന്നുണ്ട്. 170 എം.എം ഗ്രൗണ്ട് ക്ലിയറൻസും 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുമുള്ളതിനാൽ ഏത് മോശം റോഡിലും സുഖകരമായ യാത്ര സാധ്യമാകും. 4.98 മീറ്റർ എന്ന ചെറിയ ടേണിംഗ് റേഡിയസ് ഉള്ളതുകൊണ്ട് നഗരങ്ങളിലെ തിരക്കിലും എളുപ്പത്തിൽ ഓടിക്കാം.2450 എം.എം വീൽബേസും 315 ലിറ്റർ ബൂട്ട് സ്‌പേസും യാത്രക്കാർക്ക് മികച്ച ലെഗ് റൂമും ലഗേജ് സ്പേസും ഉറപ്പുനൽകുന്നു. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ രീതിയിൽ ട്യൂൺ ചെയ്ത സസ്‌പെൻഷനും പുതിയ സ്റ്റൈൽ സിട്രോൺ അഡ്വാൻസ്ഡ് കംഫർട്ട് സീറ്റുകളുമാണ് ഇതിലുള്ളത്. ഇലക്ട്രിക് വാഹനം ആയതിനാൽ യാതൊരുവിധ ശബ്ദമോ വൈബ്രേഷനോ ഇല്ലാതെ യാത്ര ചെയ്യാം.ബാറ്ററി വണ്ടിയുടെ അടിഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നതിനാൽ ലോ സെന്റർ ഓഫ് ഗ്രാവിറ്റി ലഭിക്കുകയും, ഇത് കടുപ്പമേറിയ വളവുകളിൽ പോലും മികച്ച റോഡ് ഗ്രിപ്പും ബാലൻസും നൽകുകയും ചെയ്യുന്നു. വാഹനത്തിന്റെ ബോഡി നിർമ്മാണത്തിന് 60 ശതമാനത്തിലധികം അൾട്രാ-ഹൈ-ടെൻസൈൽ സ്റ്റീൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് മോണോടോൺ കളറുകളിൽ വാഹനം ലഭ്യമാണ്:പുതിയ സിട്രോൺ e-C3X ന്റെ സാധാരണ എക്സ്-ഷോറൂം വില 10.25 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ‘ബാസ്’ ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ വണ്ടിയുടെ വില 6.89 ലക്ഷം രൂപയായി കുറയും. ഇതിനൊപ്പം ബാറ്ററിയുടെ ഇ.എം.ഐ ആയി കിലോമീറ്ററിന് വെറും 2.26 രൂപ നിരക്കിൽ നൽകിയാൽ മതിയാകും.


Source link

Back to top button