NEWS

സൗജന്യ ഭക്ഷണം ഒഴിവാക്കി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ; പ്രഖ്യാപനവുമായി എയർ‌ ഇന്ത്യ


ന്യൂഡൽഹി ∙ യാത്രക്കാരെ ആകർഷിക്കുന്നതിനും ടിക്കറ്റ് നിരക്കിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനുമായി എയർ ഇന്ത്യ പുതിയ ബേസിക് ഫെയർ കാറ്റഗറി അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ ഇക്കണോമി ക്ലാസ് യാത്രക്കാർക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക. കൂടുതൽ സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ എയർ ഇന്ത്യ ഒരുക്കുന്നത്.ലഭിക്കുന്ന സേവനങ്ങളും നിയന്ത്രണങ്ങളും ബാഗേജ് പരിധി: 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും, 7 കിലോഗ്രാം കാബിൻ ബാഗേജും അനുവദിക്കും. ഭക്ഷണ സൗകര്യം: യാത്രക്കാർക്ക് സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും. എന്നാൽ സാധാരണ ലഭിക്കാറുള്ള സൗജന്യ ഭക്ഷണം ഈ ടിക്കറ്റിൽ ഉൾപ്പെടില്ല.


Source link

Back to top button