NEWS

‘ജി7 കൂട്ടായ്മ ഇനി ലോകം ഭരിക്കില്ല; ഇന്ത്യയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത് പുതിയ ലോകക്രമം’


പാരിസ്∙ ജി7 കൂട്ടായ്മയ്ക്ക് ഇനി ലോകത്തെ ഭരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിന്റെ പ്രതിഫലനമാണ് ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തമന്നും ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ സംസാരിക്കവേ മാർക്ക് കാർണി പറഞ്ഞു. ‘‘ലോകം നേരിടുന്ന വെല്ലുവിളികൾ വികസിത സമ്പദ്‌വ്യവസ്ഥകളുടെ ഒരു ചെറിയ സംഘത്തിന് മാത്രമായി പരിഹരിക്കാൻ കഴിയില്ല. രാജ്യാന്തര പ്രശ്നങ്ങളിൽ ജി7 കൂട്ടായ്മയ്ക്ക് പുറത്തുള്ള രാജ്യങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ ഉച്ചകോടി. ഇന്ത്യയിലെയും ബ്രസീലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും കെനിയയിലെയും നേതാക്കൾ യോഗങ്ങളിൽ ഉണ്ടാവും. ഇവർ വിശാലമായ കാഴ്ചപ്പാടുകളിലേക്ക് എത്താൻ സഹായിക്കും’’ – മാർക്ക് കാർണി പറഞ്ഞു.


Source link

Back to top button