NEWS
ഇന്ത്യയിലിരുന്ന് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാമോ? നാല് ബ്രോക്കറേജ് ആപ്പുകള്‍ വഴി ഇനി അവസരം

അടുത്തിടെ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി യുഎസ് ഓഹരി വിപണിയിൽ പ്രവേശിച്ചപ്പോൾ ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോദ്യം എങ്ങനെ ഈ ഓഹരികളിൽ നിക്ഷേപിക്കുമെന്നാണ്. ഇന്ത്യൻ ഓഹരികളിൽ നിക്ഷേപം നടത്താൻ ഉപയോഗിക്കുന്ന ബ്രോക്കറേജ് ആപ്പുകളിലൂടെ ഇനിമുതൽ ഇത്തരം കമ്പനികളിലെ നിക്ഷേപങ്ങളും നടന്നേക്കും. ഗിഫ്റ്റ് സിറ്റി വഴി യുഎസ്, രാജ്യാന്തര ഓഹരികളിൽ നിക്ഷേപം നടത്താൻ സീറോദ, ഗ്രോ, എയ്ഞ്ചൽ വൺ, അപ്സ്റ്റോക്ക്സ് തുടങ്ങിയ ആപ്പുകൾക്ക് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റി (ഐഎഫ്എസ്സിഎ) അനുമതി നൽകിയെന്ന് വിവരം. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ഈ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും. ഇതിനു വേണ്ടിയുള്ള പരീക്ഷണങ്ങളിലാണ് ഈ ആപ്പുകൾ നിലവിൽ.വിദേശ ഓഹരികളിൽ നിക്ഷേപകർക്ക് സുരക്ഷിതമായും കുറഞ്ഞ ചെലവിലും നിക്ഷേപം നടത്താനുള്ള ഗ്ലോബൽ അക്സസ് പ്രൊവൈഡർ (ജിഎപി) സംവിധാനം കഴിഞ്ഞ ഓഗസ്റ്റിൽ ഗിഫ്റ്റ് സിറ്റിയിൽ ആരംഭിച്ചിരുന്നു. ഇങ്ങനെ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന തുക ചെലവില്ലാതെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനും സൗകര്യമുണ്ടായിരുന്നു. പുതിയ റിപ്പോർട്ടുകൾ പകരം ഗ്രോ, എയ്ഞ്ചൽ വൺ എന്നീ ആപ്പുകൾ ജിഎപി പ്രകാരമുള്ള സേവനങ്ങളാണ് നൽകുന്നത്. എന്നാൽ സീറോദ, അപ്സ്റ്റോക്സ് എന്നീ ആപ്പുകൾ ബ്രോക്കറേജ് സേവനങ്ങൾ നൽകും. വിദേശ ഓഹരികളിൽ നിക്ഷേപം സാധ്യമാക്കുന്നതിനായി ഫോറിൻ ക്ലിയറിങ് സ്ഥാപനങ്ങളുടെ സേവനം തേടാനാണ് സീറോദയുടെയും അപ്സ്റ്റോക്സിന്റെയും തീരുമാനം.
Source link


