NEWS
‘ഭാഗ്യദേവത വിളിച്ചത് ഉറക്കത്തിനിടയിൽ’: നാല് മലയാളികൾക്ക് സ്വപ്നനേട്ടം; 56 കോടിയുടെ കാത്തിരിപ്പിൽ പ്രവാസ ലോകം

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ജൂണിലെ ആദ്യ പ്രതിവാര ഇ-ഡ്രോയിൽ വനിതയടക്കം നാല് മലയാളി പ്രവാസികൾക്ക് ഭാഗ്യം തുണച്ചു. വിജയിച്ച അഫ്താബ് കൊടക്കാടൻ (51), സുബൈർ അബ്ദു സുബൈർ (44), സഫ്ന പൊത്തങ്ങൽ കാദർ (26), അനീഷ് എബ്രഹാം (30) എന്നീ മലയാളികൾക്ക് ഒരു ലക്ഷം ദിർഹമാണ് (ഏകദേശം 26 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. ഓരോരുത്തർക്കും 25,000 ദിർഹം വീതം (ആറര ലക്ഷത്തോളം രൂപ) ലഭിക്കും. ഗൾഫിലും നാട്ടിലും യുകെയിലുമായി കഴിയുന്ന നാല് മലയാളികളുടെയും ജീവിതത്തിലേക്ക് വലിയൊരു സർപ്രൈസായാണ് ഈ സമ്മാനവാർത്ത എത്തിയത്.∙ആദ്യമായി ഭാഗ്യം തേടിയെത്തി; ലക്ഷങ്ങൾ സ്വന്തമാക്കി സൂപ്പർമാർക്കറ്റ് ജീവനക്കാരൻ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് റാസൽഖൈമയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ സുബൈർ അബ്ദു സുബൈർ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലക്ഷങ്ങളുടെ പ്രതിവാര സമ്മാനം 25,000 ദിർഹം സ്വന്തമാക്കിയത്. കഴിഞ്ഞ 13 വർഷമായി റാസൽഖൈമയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സുബൈർ മുൻപ് സുഹൃത്തുക്കളോടൊപ്പം ഗ്രൂപ്പായും ഒറ്റയ്ക്കും ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം സുബൈറിനെ തേടിയെത്തിയത്. ബിഗ് ടിക്കറ്റിൽ ആദ്യമായാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്.അബുദാബി വിമാനത്താവളം വഴിയുള്ള യാത്രകൾക്കിടയിലാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. പിന്നീട് സുഹൃത്തുക്കളിൽ നിന്നും വാർത്തകളിലൂടെയും മറ്റും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി കഴിഞ്ഞ മൂന്ന് വർഷമായി ഇതിൽ ഭാഗ്യം പരീക്ഷിച്ചുവരികയാണ്. മറ്റാരുമായും പങ്കുവയ്ക്കാതെ സ്വന്തമായി ഓൺലൈൻ വഴിയാണ് അഫ്താബ് ടിക്കറ്റുകൾ എടുക്കാറുള്ളത്.
Source link


