NEWS
എന്റെ നെഞ്ചിടിപ്പ് കൂടാത്തതിന് ഒരേയൊരു കാരണമേയുള്ളൂ: ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ പോരാടാൻ ഉറച്ച് അൻസിബ

നടൻ ടിനി ടോം, നടി ലക്ഷ്മിപ്രിയ, ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ് എന്നിവർക്കെതിരെയുള്ള നിയമപോരാട്ടത്തിൽ പൊലീസിനും നിലവിലെ സിസ്റ്റത്തിനുമെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് താരം പോലീസ് നടപടികളിലെ പ്രഹസനങ്ങളെയും പ്രതികളെ സംരക്ഷിക്കാനുള്ള നാടകങ്ങളെയും തുറന്നുകാട്ടിയത്. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ഔദ്യോഗികമായി ടാഗ് ചെയ്തുകൊണ്ടാണ് അൻസിബ തന്റെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. പലവട്ടം ആലോചിച്ചും സ്വയം പാകപ്പെടുത്തിയുമാണ് ഇങ്ങനെയൊരു നിയമപോരാട്ടത്തിന് താൻ ഇറങ്ങിപ്പുറപ്പെട്ടതെന്ന് അൻസിബ പറയുന്നു. ഈ വഴിയിൽ തന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്നു. കേവലം ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാർമികതയുടെ ഭാഗത്ത് നിന്നതിനാണ് താൻ ഇത്രമാത്രം അനുഭവിച്ചത്. വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്ന് നല്ലവണ്ണം മനസ്സിലാക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സിസ്റ്റം ധാർമ്മികതകളെ കാറ്റിൽപ്പറത്തി മുന്നോട്ട് പോകുമ്പോഴും അങ്ങകലെ നീതിയുടെ ആ തുണ്ടു വെളിച്ചം കാണുന്നതുകൊണ്ടാണ് തന്റെ നെഞ്ചിടിപ്പ് കൂടാത്തതെന്നും, ഈ യാത്രയിൽ താൻ ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം ഭയപ്പെടുത്തുന്നില്ലെന്നും അൻസിബ പറയുന്നു.കേവലം ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ധാർമികതയുടെ ഭാഗത്ത് നിന്നതിനാലാണ് ഞാൻ ഇത്രക്ക് അനുഭവിച്ചതെങ്കിൽ, വരാനിരിക്കുന്ന നടപടികളിലെ പ്രതികാരം എപ്രകാരമായിരിക്കുമെന്നും ഞാൻ നല്ലവണ്ണം മനസിലാക്കുന്നു. സിസ്റ്റത്തിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ചില ധാർമികതകളുണ്ട്, അതിനെയെല്ലാം കാറ്റിൽപ്പറത്തി സിസ്റ്റം മുന്നോട്ട് പോകുമ്പോഴും എന്റെ നെഞ്ചിടിപ്പ് കൂടാത്തതിന് ഒരേയൊരു കാരണമേയുള്ളൂ, അങ്ങകലെ ഞാൻ നീതിയുടെ ആ തുണ്ടു വെളിച്ചം കാണുന്നുണ്ട്. അതിലേക്കുള്ള യാത്രയിൽ ഞാൻ ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യവും എന്നെ ഭയപ്പെടുത്തുന്നില്ല.
Source link


