NEWS

വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, ‘വടകര സ്‌ക്വാഡ്’ ഗ്രൂപ്പിൽ ആദ്യം പ്രചരിപ്പിച്ചു


കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിലെ വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കർ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് തിരുവള്ളൂർ സ്വദേശി ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ.ശൈലജയ്‌ക്കെതിരെ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.സ്‌ക്രീൻ ഷോട്ട് ജിതിൻ ഭാസ്കർ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സാപ് ഗ്രൂപ്പിലും തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചെന്നാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജിതിൻ ഭാസ്കറിലേക്ക് അന്വേഷണ സംഘം എത്തിയത്. കേസിൽ ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകരായ ഒൻപതു പേരെ ചോദ്യം ചെയ്തിരുന്നു. ജിതിൻ ഭാസ്കർ തന്നെയായിരിക്കും സ്ക്രീൻഷോട്ട് നിർമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ∙ എന്താണ് കാഫിർ സ്ക്രീൻഷോട്ട് വിവാദം?


Source link

Back to top button