NEWS
തദ്ദേശീയ ‘ടോമഹോക്കും’ ‘സൂപ്പർ’ ബ്രഹ്മോസും!പരിധിയിൽ ചൈന, പാക് നഗരങ്ങൾ; ഇന്ത്യൻ പ്രതിരോധമേഖല ലോകം ശ്രദ്ധിക്കുന്നു

ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന രണ്ട് സുപ്രധാന ക്രൂസ് മിസൈൽ പദ്ധതികളുടെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ കരുത്തായ ‘ടോമഹോക്ക്’ മിസൈലിന്റെ ഇന്ത്യൻ പതിപ്പായ LRLACM (Long Range Land Attack Cruise Missile)ന്റെ ആദ്യ വിജയകരമായ പരീക്ഷണവും, ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ ഹൈപ്പർസോണിക് സാങ്കേതികവിദ്യയിലേക്കുള്ള ചുവടുവെപ്പുമാണ് ഇന്ത്യൻ പ്രതിരോധ മേഖലയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ സംഘർഷം എന്നിവയെല്ലാം ദീർഘദൂര ക്രൂസ് മിസൈലുകളുടെ പ്രാധാന്യം തെളിയിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നേട്ടങ്ങൾ.ഇന്ത്യയുടെ സ്വന്തം ‘ടോമഹോക്ക്’ബെംഗളൂരു ആസ്ഥാനമായുള്ള എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (നോഡൽ ലബോറട്ടറിയായി പ്രവർത്തിച്ച്, വിവിധ ഡിആർഡിഒ ലാബുകളുടെയും ഇന്ത്യൻ വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെയാണ് ഈ മിസൈലും അതിന്റെ ഉപസംവിധാനങ്ങളും വികസിപ്പിച്ചെടുത്തത്. മുൻപ് പരീക്ഷണ പരാജയങ്ങൾ നേരിട്ട ‘നിർഭയ്’മിസൈൽ പ്രോഗ്രാമിന്റെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ഈ പുതിയ പതിപ്പിന്റെ വിജയം.
Source link


